Sunday, October 3, 2010

ormayillenkillum.......

                                   ഓര്മ്മ യിലെങ്കിലും......

നീ എത്തിയല്ലേ സച്ചു , എത്ര നേരമായന്നോ ഈ ആള്ക്കൂരട്ടത്തില്‍ നിന്നെ
തിരയാന്‍ തുടങ്ങീട്ട്?? കാത്തിരുന്നു മടുത്തു . താമസിച്ചപ്പോ ഇനി കാണാന്‍

പറ്റില്ലന്നു പേടിച്ചു , നീ വരുവോളം കാത്തിരിക്കാന്‍ ആവില്ലലോ

ഇന്നെനിക്ക്‌ !! നിനക്കെന്നും എന്നെ വെറുപ്പല്ലേ ???
എങ്കിലും മനസ്സ് പറയുന്നുണ്ടായിരുന്നു , എത്ര തിരക്കിനിടയിലും
എന്റെലയടുത്തെക്ക് വരാതിരിക്കാന്‍ നിനക്ക് കഴിയില്ലെന്ന് ........!!!

സച്ചൂ.....എന്റെക അടുത്ത് വരാന്‍ നിനക്കെന്തിനാ ഈ  പെണ്ണിന്റെ
കൂട്ട്???
അതും ഈ പെരുമഴയത്ത്‌. നീ എന്തിനാ അവളെ  വെറുതേ ബുദ്ധിമുട്ടിച്ചത്.
തനിച്ചു വന്നാല്‍ മതിയായിരുന്നില്ലേ , ഇന്നെങ്കിലും?  എനിക്ക് നിന്നോടുള്ള
പ്രണയം ,

എന്നും നമ്മള്‍ മാത്രം അറിഞ്ഞിരുന്ന ഭംഗിയുള്ള ഒരു രഹസ്യമായിരുന്നില്ലേ

??!! ചുറ്റും ഉള്ളവര്ക്ക്് എന്തിനു അടുത്ത സുഹൃത്തുക്കള്ക്ക്ല പോലും

പിടികൊടുക്കാതെ ദൂരെ മാറിനിന്നു ഞാന്‍ നിന്നെ സ്നേഹിച്ചു....!! പക്ഷെ

അതില്‍ ഞാന്‍ പരാജയമറിഞ്ഞത് എനിക്കും നിനക്കുമല്ലാതെ കുട്ടൂസിനുമേ
അറിയൂ!!!!!
സച്ചൂ നിനക്കു പ്രിയപെട്ടതെല്ലാം ഞാന്‍ അന്യേഷിച്ചറിഞ്ഞിരുന്നു. മഞ്ഞിന്റെ്
അഴകുള്ള നിന്റെ മുഖവും..ഞാനേറെ ഇഷ്ടപെട്ട നിന്റെയ
കണ്ണുകളും അഴകാര്ന്നമ പുഞ്ചിരിയും തുടങ്ങി എനിക്ക് പ്രിയപ്പെട്ടവയെല്ലാം
എന്നും എന്റെവ ഹൃദയത്തോട് ചേര്ന്നു തന്നെയുണ്ടാവും‌.


നമ്മള്‍ ഒരുമിച്ചുള്ള ഓരോ നിമിഷത്തിനും സാക്ഷിയായ എന്റെല പ്രിയ
കൂട്ടുകാരന്‍  എന്നും പറയുമായിരുന്നു
“ എന്നെങ്കിലും നീ എന്നെ മനസ്സിലാക്കുമെന്ന്” അത് കേട്ട് ഞാന്‍ ആശ്വസിച്ചു
പക്ഷെ നീ ആ വിശ്വാസം തകര്ത്തെ റിഞ്ഞു എന്നെന്നേക്കുമായി....സങ്കടമല്ല
സഹതാപമാണു തോന്നിയത്‌ ഈ എന്നോട് തന്നെ...
നിന്റൊ അരികില്‍ വരുമ്പോള്‍ ഞാന്‍ പ്രണയത്തിന്റെക സൗന്ദര്യം
എവിടെനിന്നൊക്കെയോ അറിഞ്ഞിരുന്നു അല്ലെ ..??!!
ഇപ്പൊ നോക്കു സച്ചൂ  , പ്രകൃതിയും നമുക്കൊപ്പം ഈ നിമിഷത്തെ സുന്ദരം

ആക്കുന്നില്ലേ ?? അന്തരീക്ഷത്തിലെ സുഖം ഉള്ള ഒരു തണുപ്പ് നീ
അറിയുന്നില്ലേ..                                           നമ്മള്‍
ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളുടെ ഓര്മ്മ പ്പെടുത്തല്‍ പോലെ..??!!
കാലംതെറ്റിയെത്തിയ ഈ മഴ പോലും ,നീ എന്റെമ ചേതനയറ്റ ശരീരം

കാണാനെത്തിയ ഈ നിമിഷത്തെ - നമ്മുടെ അവസാന കൂടിക്കാഴ്ച്ചയെ

ഭംഗിയുള്ളതാക്കുന്നില്ലേ ..??!! നമ്മളാദ്ധ്യം കാന്റീനില്‍ വെച്ചു
സംസാരിച്ചപ്പോഴും  ഇത് പോലെ ഭംഗിയായി മഴ പെയ്തിരുന്നു ...!!!!
ഓര്ക്കു്ന്നോ നീ അത് ??.....
ആദ്യമായ് നിന്റെു അരികില്‍ വന്നു ഇഷ്ടമാണെന്ന് പറയാന്‍ ധൈര്യം തന്നത്
എന്റെ കൂട്ടുകാരാണ്....പറഞ്ഞതിനു ശേഷം
ഞാന്‍ അനുഭവിച്ച സന്തോഷം ഹോ ഓര്ക്കാ ന്‍ വയ്യ ....എനിക്ക് നിന്നോടുള്ള
സ്നേഹം മനസിലാക്കിയ കുട്ടൂസും ഒരുപാട് എന്നെ സഹായിച്ചു.....പക്ഷെ
നീ മാത്രം അത് തിരിച്ചറിഞ്ഞില്ല പരാതിയും പരിഭവുമില്ല എന്നും സ്നേഹം
മാത്രം എന്റെ സച്ചൂനോട്....

നോക്കു സച്ചൂ  , പോസ്റ്റ്‌ മോര്ട്ടം  ടേബിളില്‍ തുന്നിച്ചേര്ത്തഭ എന്റെോയീ

ശരീരത്തിനും ഇല്ലേ രാവിനെ പോലെ ഭംഗി , മഴയുടെതുപോലെ തണുപ്പ്‌
..നിന്റെ് വലതുകൈ ചേര്ന്നുി നനഞ്ഞൊട്ടി നില്ക്കുലന്ന ആ
പെണ്ണിനെക്കാള്‍ സുന്ദരിയല്ലേ  ഞാനിന്നു - മഴയുള്ള ഒരു രാത്രി
പോലെ...??!!
നീ കാണുന്നില്ലേ ചോദ്യങ്ങളുമായി ഒരുപാട് മിഴികള്‍ നമുക്ക് ചുറ്റും? നീ

മാത്രം അറിയാത്ത എന്റെു മനസ്സറിയാനുള്ള വ്യഗ്രതയിലാണവര്‍. എന്റെീ

ഉള്ളറിയാനാവും ആ പോലീസ് സര്ജെ‍ന്റെ്സ   സര്ജി്ക്കല്‍ ബ്ലേഡ് പല തവണ

ശ്രമിച്ചതും ..അതിനു അയാള്ക്ക്് കഴിയില്ല തീര്ച്ച്...കാരണം അതില്‍ പ്രണയം
മാത്രമേ ഉള്ളു....
മാറി നിന്നു നമ്മുക്ക് ചിരിക്കാം സച്ചു , പഴയത് പോലെ .ഒരിക്കലും ഉത്തരം
കിട്ടാത്ത ചോദ്യങ്ങള്ക്ക്് പിന്നാലെ അവര്‍ അലഞ്ഞോട്ടെ ..കാലം അതിന്റെ്
ഓര്മടകളില്‍ നിന്നെന്നെയും ഞാന്‍ തിരഞ്ഞെടുത്ത ഈ നിദ്രയെയും മായ്ക്കും
വരെ....
കണ്ടോ നീ എന്നെ നോക്കി കരയുന്ന എന്റെ കൂട്ടുകാരെ, അവരോട് നീ
ഞാന്‍ മാപ്പു ചോദിച്ചതായി പറയണം...പിന്നെ എന്നെ ഒരു സഹോദരിയെ
പോലെ സ്നേഹിച്ച എന്റെ കുട്ടൂസിനോടും  നീ പറയണം ഞാന്‍
തോറ്റുപോയി എന്ന്  “നിന്നോടുള്ള എന്റെ സ്നേഹത്തിന് മുന്നില്‍”....എന്നെ
വെറുക്കല്ലേ എന്നു പറയണം. ഇനി ഒരു ജന്മമുന്ടെങ്ങില്‍ നീ
എന്റെതാവാന്‍ പ്രാര്ത്ഥിടക്കാന്‍ പറ അവനോട് അല്ലാതെ കരയുകയല്ല
വേണ്ടത്‌.....
വേര്പാ്ടിന്റെ. വേദന ഞാന്‍ ഇപ്പൊ അറിയുന്നു.....പോവാന്‍ സമയമായി
ഒരിക്കല്‍ കൂടി നിന്റെ ആ അഴകാര്ന്നി ചിരി കാണാന്‍ ആശയുണ്ട്
പക്ഷെ.................
നിന്നെ ചേര്ന്നു. നില്ക്കു ന്ന ആ പെണ്ണിന്റെ  കണ്ണുകളിലും ഉണ്ട്
ചോദ്യങ്ങള്‍ ...അവളോട് പറയൂ സച്ചൂ ,

"ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു എന്ന്, എന്റെച ജീവന്  നീയാണെന്ന്,

ഞാന്‍ നിന്നെ പ്രണയിക്കുകയാണെന്ന്..നീയും എന്നെ പ്രണയിക്കുന്നു എന്ന്... "


.5 comments:

 1. ethente bhavana alla nte jevitham anu.........

  ReplyDelete
 2. ദൈവമേ...ആളൊരു പാട് റൊമാന്റിക് ആണല്ലോ....
  പിന്നെ ഈ ലോകത്തില്‍ പരിഹാരമില്ലാത്തതായി ഒന്നുമില്ല കേട്ടോ....
  ഒരിക്കലും എക്സ്ട്രീം സ്റ്റെപ്പ്സിനു മുതിരാതിരിക്കുക....

  ReplyDelete
 3. കൊള്ളാം സഹോദരി നല്ലവണ്ണം എഴുതിയിട്ടുണ്ട് ...പക്ഷെ എന്തോ ഈ സംഭവം എവിടെയോ കണ്ട പോലെ ഒരു തോന്നല്‍ .പക്ഷെ ഈ ഭാവന അല്ല ജീവിതം ആണെന്ന് പറഞ്ഞു വരി പോലും തെറ്റാതെ കോപ്പി അടിക്കുന്നത് മോശം അല്ലെ ....ഇനി അത്രയ്ക്ക് ഇഷ്ടപ്പെട്ടു എങ്കില്‍ കടപ്പാട് വെക്കുക എന്നാ മാന്യത എങ്കിലും കാണിക്കുക

  ReplyDelete
 4. എന്നാലും എന്റെ കുട്ട്യേ ഈ കോപ്പി പെയിസ്റ്റ് എഡിറ്റ്‌ പിന്നേം പോസ്റ്റ്‌ എന്നൊക്കെ ഓപ്ഷന്‍ ഉള്ളത് വല്യ സൌകര്യാ അല്ലെ..?? കഥ അല്ല ഇത് ജീവിതവാ.. പണ്ട് ഒരാള്‍ക്ക് ഇത് സ്വപ്നം ആരുന്നു.. കുട്ട്യേ ഞാന്‍ വല്ല ടോക്ട്ടരേം പോയി കണ്ടു വല്ല ഗുളികേം മേടിച്ചു കഴിചാലോന്നു ആലോചിക്കുവാ.. എനിക്ക് ഏതാണ്ട് ഇ . എസ. പി ഒക്കെ ഡെവലപ്പ് ആയി തുടങ്ങിയെന്നു തോന്നുന്നു.. മോള്‍ടെ അനുഭവ ബ്ലോഗ്‌ ജനിക്കുന്നതിനു മുന്നേ ഇതൊക്കെ ഞാന്‍ മുന്‍കൂട്ടി പ്രവചിച്ചു ..അതും ഒന്നൊന്നര വര്ഷം മുംബ് ദെ കണ്ടോ http://www.strangerintimate.blogspot.com/2009/10/blog-post.html ..ഇതൊന്നു വായിച്ചു നോക്കികെ ..ഇശ്വരാ ഇതൊക്കെ വല്ല സായിപ്പന്മാരും കണ്ടാല്‍ എന്നെ പിടിച്ചു വല്ല പോള്‍ നീരാളിക്ക് പകരം കൂട്ടില്‍ ഇടും .. ഇനി വല്ല മഴ പെയ്യുവോ കാറ്റ് അടിക്കുമോ കൊതുക് കുത്തുമോ എന്നൊക്കെ ഒന്ന് പ്രവചിച്ചു നോക്കണം.. എന്നെ കൊണ്ട് ഞാന്‍ തോറ്റു മോളെ.. ശോ.. എന്താല്ലേ ?

  ReplyDelete