Friday, January 7, 2011

..പ്രിയ കൂട്ടുകാരാ......
ഏകാന്തതയുടെ ചുവ മാത്രമുള്ള ദിവസങ്ങള്‍..പറയുവാനോ പറയുന്നത് കേള്‍ക്കുവനോ മറ്റൊരാളില്ലാത്ത നിമിഷങ്ങള്‍..വേദന അമര്‍ന്നു കണ്ണിലൂടെ ഒലിച്ചിറങ്ങിയ നിശബ്ധമായ നീറുന്ന നിമിഷങ്ങള്‍... പ്രതീക്ഷകള്‍ക്ക് നാളെ എന്നൊന്നില്ലാത്ത നിമിഷങ്ങള്‍...മഴ തോരുവോളം നാല് ചുവരുകള്‍ സാക്ഷി നിര്‍ത്തി തേങ്ങി കരഞ്ഞു.. ആരും കേള്‍ക്കാതെ കാണാതെ... എന്റെ വേദനയില്‍ തടവുവാന്‍ എനിക്ക് കരഞ്ഞു തീരുവാന്‍ തോരാതെ നിന്നു,.... കണ്ണീര്‍ പെയ്തോഴിയുവോളം,..
-- കൂടെ നടന്ന്നു എന്ന് സ്വപനത്തില്‍ എനിക്കൊപം എന്നും നടക്കുന്ന നീ.. നമ്മുടെ ഇടയില്‍ പെയ്ത സ്നേഹത്തിന്റെ സൌഹൃദത്തിന്റെ ചിരിയുടെ മഴകള്‍...നമ്മള്‍...ഇന്ന് നീ ആണോ ഈ മഴയായി എന്നില്‍ പെയ്തിറങ്ങുന്നത് ,...നമ്മുടെ, നമ്മള്‍ പരസ്പരം അറിഞ്ഞ ...ജീവിച്ചു തീര്‍ത്ത നമ്മുടെ അറ്റ് പോയ സൌഹൃദത്തിന്റെ അഗാധതയിലേക് ഞാനും??? ഇന്ന് ഞാന്‍ ജീവിക്കുകയാണ്.. മറന്നുവെന്നു കരുതിയോ നീ??? മഴയുള്ളില്ടത്തോളം എന്നിലെ നിശ്വാസം നിലയ്ക്കുന്നിടത്തോളം എനിക്കതിനാവുമെന്നു കരുതുന്നില്ല...പ്രിയ സ്വപ്നങ്ങള്‍ക്ക്..
ഒരു നിമിഷത്തില്‍ തോന്നിയ എടുത്തു ചാട്ടമാണ് എന്നെ ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് നീ വിചാരിക്കരുത് ... രാവും പകലും നേരം നോക്കാതെ എന്റെ ഓടുന്ന മനസിനെ എറിഞ്ഞു കൊള്ളിച്ചിരുന്ന നിന്റെ കളികള്‍ എന്നെ പലപ്പോഴും നോവിപ്പിചിട്ടുണ്ട്....നിറത്തിന് നിറവും ചിറകിനു ചിറകും നല്‍കി നീ പറത്തിക്കളിച്ച എന്റെ ജീവിതത്തിലെ കുറെ നിമിഷങ്ങള്‍...പൊട്ടിപ്പോയ പട്ടം പോലെ അതില്‍ നിന്നും വിട്ടു കുറെ അകലെയായി ഞാന്‍ ഒറ്റയ്ക്ക് പൊട്ടി വീഴുമ്പോള്‍...ഒന്നുമാറിയാതെയെന്നപോലെ നീ മറ്റൊരിടത്തേക്ക് ചേക്കേറുന്നത് കണ്ടു നിസ്സഹായമായി നോക്കി നില്‍ക്കാനേ എനിക്കിന്നോളം കഴിഞ്ഞിട്ടുള്ളൂ... നാവിനു ബലം ഇല്ലഞ്ഞിട്ടോ.. ഉണ്ടായിട്ടും നാവു പറയഞ്ഞിട്ടോ എന്തോ എനിക്കിത് ഇതുവരെ തുറന്ന്നു പറയുവാന്‍ സാധിച്ചിട്ടില്ല...
ഇനി എന്റെ മനസിന്റെ പടിവാതില്കള്‍ പോലും വരരുത്... എന്റെ നിഴല്‍ പോലും നീ കല്ലെറിഞ്ഞു നോവിക്കരുത്... നിദ്രകളില്‍ ഇരുട്ടും പകലുകളില്‍ വെളിച്ചവും മാത്രം മതി ഇനി എന്റെ ബാക്കികള്‍ക്ക്...നിമിഷങ്ങള്‍ മാത്രം ജീവനുള്ള നിന്റെ ഈ അനര്‍ ധമായ ജീവനില്ലാത്ത നാടകം കളിയ്ക്കാന്‍ ഇനി എന്നിലെ കോമാളിക്ക് താല്പര്യമില്ല...
വിട...
ഇനിയുമൊരു കൂടികാഴ്ച ഇല്ല എന്ന് പ്രതീക്ഷിച്ചുകൊണ്ട്...അരങ്ങൊഴിയുന്നു...
Gayathri manoharan

2 comments:

  1. മറ്റു ഡീസന്റ് എഴുത്തുകാരെപ്പോലെ, 'എഴുതാന്‍ നല്ലതുവല്ലതും ഉണ്ടെങ്കിലേ എഴുതൂ..' എന്നൊക്കെ കരുതി ബലം പിടിച്ചിരുന്നിട്ട് എന്തു മിച്ചം!
    ആകെ ഒരു ഇരുട്ട്, മൂകത! ഭയാനകത!
    ഒരു നിലയില്ലാ കയത്തില്‍ പെട്ടപോലെ..
    തുഴയില്ലാത്ത തോണിയില്‍ ഒറ്റയ്ക്കകപ്പെട്ടപോലെ
    ചുറ്റിനും ആളുകളൊക്കെ ഉണ്ടെങ്കിലും ഞാന്‍ തനിച്ചാണെന്ന ബോധം വിട്ടകലുന്നില്ല!..

    ReplyDelete
  2. I think u r living with your parent's & friends..
    may be u don't know the real loneliness how to affect a man...
    Expectation is the best way to go to bright future..
    so, u r in right way...

    ReplyDelete