Friday, January 7, 2011

അറിഞ്ഞിരുന്നില്ല എന്നെ ആരും,

          അറിഞ്ഞിരുന്നില്ല എന്നെ ആരും

ജീവിതമാകുന്ന വഴിത്താരയില്‍
ഒരായിരം ഓര്‍മ്മകള്‍ സമ്മാനിച്ച്
നീ പോകുമ്പോള്
നേരുന്നു നിനക്ക് ഭാവുകങ്ങള്‍
തടയാനാവില്ല എനിക്ക് എന്തെന്നാല്‍
കാലത്തിന്‍ മുന്നില്‍ ഞാന്‍ അശക്തയല്ലയൊ

അറിഞ്ഞിരുന്നില്ല എന്നെ ആരും,

അറിയാന്‍ തുനിന്നുമില്ല,

നീ പോലും അറിയാതെ പോയപ്പോള്‍,

ഞാന്‍ അറിയുന്നു,
എന്‍റെ ജന്മം പാഴായി പൊയെന്ന്
-- ആത്മാര്‍ത്ഥത: നാവിന്‍ തുമ്പത്തുള്ള പാഴ്വാക്
ഏകാന്തത: എന്‍റ്റെ കൂട്ടുകാരന്‍
സുഹൃത്ത്: പ്രതിസന്ധിയില്‍ വഴികാട്ടി ആകണം
 "അര്‍ത്ഥമില്ല എന്നറിയാമെങ്കിലും
വീണ്ടും പ്രതീക്ഷകള്‍ ബാക്കി.....
ഞാന്‍ തിരിച്ചറിന്നു പക്ഷെ,
മനം അതറിയുന്നില്ല
ഇവിടെ ഞാനാണോ തെറ്റുകാരി
അതോ എന്‍ മനസ്സോ???
എന്നിരിക്കിലും പ്രതീക്ഷിക്കാം വെറുതെ
ഈ ജന്മം മുഴുവന്‍ "
Gayathri manoharan

2 comments:

  1. നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു ....മറ്റെന്തിനേക്കാളും.....
    മഴയായി, കാറ്റായി കടന്നു പോയ കാലഭേദങ്ങള്‍ക്കിടയില്‍

    എന്റെ സ്നേഹം വിളിച്ചോതുന്ന വാക്കുകള്‍ ചിതറി വീണിരുന്നു


    പക്ഷെ ഞാന്‍ അറിഞ്ഞിരുന്നില്ല ....
    ജീവിത യാത്രയില്‍ നിന്ന് എനിക്കെന്നോ
    നിന്നെ നഷ്ടമായിരുന്നു എന്ന്........
    അതോടൊപ്പം ഈ എന്നെയും .....എന്നെന്നേക്കുമായി.........

    ReplyDelete
  2. പോണത് പോട്ടെ മോളെ....
    ഒരു വടിവേലു പോയെങ്കിലെന്തു, ഒരു കമലഹാസന്‍ വന്നുകിട്ടില്ലേ....

    ReplyDelete